നഴ്സറി കുട്ടിയായി മമ്മൂട്ടി, ഇതെന്താണെന്ന് ആരാധകർ | filmibeat Malayalam

2017-11-07 759

Latest image of Mammootty dressed up like a small boy goes viral on social media.

പ്രായം ഇത്രയൊക്കെയായെങ്കിലും മലയാളികളുടെ യൂത്ത് ഐക്കണ്‍ തന്നെയാണ് മമ്മൂട്ടി. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും മമ്മൂട്ടിയും സൌന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന നായികമാരെയാണ് കണ്ടത്. ഇക്കാര്യത്തില്‍ ആരാധകർക്കും സംശയമില്ല. ഈ സാഹചര്യത്തില്‍ മമ്മൂട്ടിയുടെ പുതിയൊരു ചിത്രം പുറത്തെത്തിയിരിക്കുകയാണ്. പച്ചക്കളർ ടീ ഷർട്ടും നീല കളറുള്ള ട്രൌസറുമാണ് ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു നഴ്സറിക്കുട്ടി കൂടി ചിത്രത്തിലുണ്ട്. ഇതില്‍ രസകരമായ കാര്യം ആ കുട്ടി സ്‌കൂള്‍ യൂണിഫോമിലാണ് നില്‍ക്കുന്നതെന്നാണ്. മമ്മൂട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അതേ നിറമുള്ള യൂണിഫോമാണ് കുട്ടി ധരിച്ചിരിക്കുന്നതും.ചിത്രത്തിൻറെ ക്യാപ്ഷനും കൌതുകകരമാണ്. ഫേസ്ബുക്കിലൂടെ വന്ന ചിത്രം പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്.